കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്‌നർ ലോറി കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് മരിച്ച കെ എസ് ആർ ടി സിയുടെ ഡ്രൈവറും കണ്ടക്ടറും മികച്ച സേവനത്തിനുള്ള അംഗീകാരം നേടിയവർ. ഡ്രൈവർ ടിഡി ഗിരീഷ്, കണ്ടക്ടർ ബൈജു എന്നിവരാണ് മരിചച്ത.്
2018ൽ എറണാകുളം-ബംഗളൂരു യാത്രക്കിടെ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയും ബന്ധുക്കൾ വരുന്നതുവരെ യാത്രക്കാരിക്ക് ഒപ്പം നിൽക്കുകയും ചെയ്തവരാണ് ഗിരീഷും ബൈജുവും. അന്നത്തെ കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിയിൽ നിന്ന് മികച്ച സേവനത്തിനുള്ള പുരസ്‌കാരവും ഇവർ വാങ്ങിയിട്ടുണ്ട്
2018 ജൂണിലായിരുന്നു സംഭവം. യാത്രക്കാരിക്ക് അപസ്മാരം വന്നതോടെ ഇവർ വണ്ടി മൈസൂർ ജനനി ആശുപത്രിയിലേക്ക് വിടുകയായിരുന്നു. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം കെട്ടിവെക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെക്കുകയും ചെയ്തു. ബന്ധുക്കളെത്തുന്നതു വരെ ബൈജു ഒപ്പം നിൽക്കുകയും മറ്റ് യാത്രക്കാരുമായി ഗിരീഷ് ബംഗളൂരുവിലേക്ക് പുറപ്പെടുകയുമായിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !