മലപ്പുറം: കേരളത്തിലെ ആദ്യത്തെ മസ്ലീം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ആയിഷക്കുട്ടി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരിച്ചത്.
1979-84 കാലഘട്ടത്തിലാണ് ആയിഷക്കുട്ടി ആദ്യമായി മലപ്പുറം ജില്ലയിലനന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. 1984 മുതല്‍ തുടര്‍ച്ചയായ ഏഴുവര്‍ഷം പഞ്ചായത്ത് അംഗമായി. 1995 മുതല്‍ 2000 വരെ വീണ്ടും നന്നംമുക്ക് പഞ്ചായത്തിന്റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയും ആയിഷക്കുട്ടിക്ക് സ്വന്തമാണ്.
സംസ്‌കാരം ഇന്ന് വെകിട്ട് നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !