സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം നിര്‍ണായകം; 22,000കോടി രൂപയുടെ കരാറില്‍ ട്രംപും മോഡിയും ഒപ്പുവെച്ചേക്കും

0


ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഒന്നാം ദിനം പ്രൗഢഗംഭീരമായി പൂര്‍ത്തിയായി. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളില്‍ രണ്ടാംദിനമായ ചൊവ്വാഴ്ച നിര്‍ണായകമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. ഡല്‍ഹിയിലെത്തിയ ട്രംപിനും കുടുംബത്തിനും രാഷ്ട്രപതി ഭവനിലെ സ്വീകരണം നല്‍കുന്നതോടെയാണ് രണ്ടാം ദിനത്തിലെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാവുക.

അതേസമയം, നയതന്ത്ര ലോകം ഉറ്റുനോക്കുന്നത് യുഎസ്-ഇന്ത്യ തകരാറുകളിലേക്കാണ്. 300 കോടി ഡോളറിന്റെ (22,000 കോടി രൂപയോളം) കരാറില്‍ ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവെക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന 'നമസ്തേ ട്രംപ്' പരിപാടിയില്‍ പറഞ്ഞത്.
24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യുഎസ് കമ്ബനികളില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്. ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന വമ്ബന്‍ വ്യാപാര ഇടപാടിനായി ഭാവിയില്‍ ധാരണയുണ്ടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി വ്യാപാരക്കരാറുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചില നിര്‍ണായക വിഷയങ്ങളില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതിനാല്‍ ഇതു സാധ്യമായില്ല.

അതേസമയം, രാവിലെ പത്ത് മണിയോടെ രാഷ്ടപതി ഭവനിലെത്തുന്ന ട്രംപിനും ഭാര്യ മെലേനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കാനാണ് പദ്ധതി. തുടര്‍ന്ന് രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന നടത്തും.

പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലേക്കെത്തും. നിര്‍ണായകമായ ട്രംപ്-മോഡി കൂടിക്കാഴ്ച ഇവിടെ വെച്ചാണ് നടക്കുക. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. ചര്‍ച്ചയ്ക്കൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും. തുടര്‍ന്ന് മോഡിക്കൊപ്പം ഉച്ചഭക്ഷണം. ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയില്‍ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും. രാജ്യത്തെ വ്യവസായ പ്രമുഖരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.


അമേരിക്കന്‍ പ്രഥമ വനിത മെലേനിയ ട്രംപ് സൗത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. ഒരു മണിക്കൂര്‍ നേരം വിവിധ പരിപാടികളില്‍ മെലേനിയ കൂട്ടികളുമായി ചിലവഴിക്കുമെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !