പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന അനിശ്ചിത കാല സമരത്തെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഷഹീൻബാഗ് മോഡൽ സമരം നടത്തുന്നവർ തീവ്രവാദികളും രാജ്യദ്രോഹികളുമാണ്. കോഴിക്കോട് കടപ്പുറത്ത് പന്തൽ കെട്ടാനോ സമരം നടത്താനോ കോർപറേഷൻ അനുമതി നൽകിയിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് പോലീസ് അന്വേഷിക്കണം
ഷഹീൻബാഗ് സ്‌ക്വയർ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തുകയാണ്. അവിടെ തീവ്രവാദികൾ അഴിഞ്ഞാടുകയാണ്. കോർപറേഷനോ പോലീസ് ഉദ്യോഗസ്ഥരോ അവിടെയെന്താണ് സംഭവിക്കുന്നതെന്ന് പോയി അന്വേഷിക്കാനുള്ള മര്യാദ കാണിക്കേണ്ടതായിരുന്നു.
മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ വർഗീയതയും തീവ്രവാദവും നാട്ടിൽ വളർത്താൻ ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് മുഖ്യമന്ത്രി നിലയ്ക്ക് നർത്താൻ ശ്രമിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !