തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയ്‌ക്കെതിരെ ആരോപണവുമായി പി. ടി തോമസ് എം.എല്‍.എ. പാകിസ്താന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പി ടി തോമസിന്റെ ആരോപണം. പബ്ലിക് അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗത്തിലെ ആറ് ചോദ്യങ്ങളാണ് പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും എടുത്തതെന്ന് പി.ടി തോമസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
എന്നാല്‍ എം.എല്‍.എയുടെ ആരോപണം തെറ്റാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം. കെ സക്കീര്‍ പറഞ്ഞു. പി. ടി തോമസിന്റെ ആരോപണം പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും എം. കെ സക്കീര്‍ പറഞ്ഞു.
പി. ടി തോമസ് എം.എല്‍.എ ഇതിന് മുമ്ബും പി.എസ്.സിയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. 2015ലെ റിസര്‍വേഷന്‍ ചാര്‍ട്ടിലെ 47 എസ്‌ഐ തസ്തികകളിലെ നിയമനം പി.എസ്.സി അട്ടിമറിച്ചെന്നായിരുന്നു ആരോപണം. സംവരണ മാനദണ്ഡം മറികടന്ന് നിയമനം നടത്തിയതിന് തെളിവുണ്ടെന്നും പി. ടി തോമസ് എം.എല്‍.എ അന്ന് പറഞ്ഞിരുന്നു.
നോണ്‍ ജോയിനിങ് ഡ്യൂട്ടിയായി ഒഴിവുവന്ന 47 സംവരണ സീറ്റുകളില്‍ ട്രിബ്യൂണല്‍ വിധി മറികടന്ന് നിയമനം നടത്തിയെന്നായിരുന്നു പിടി തോമസിന്റെ് ആരോപണം. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !