ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആര്‍ ഭാനുമതി, മോഹന ശാന്തന ഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എ.എസ് ബൊപ്പണ്ണ, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ സുപ്രീംകോടതി പരിസരത്ത് വാക്സിനേഷന്‍, ഡിസ്പെന്‍സറി കേന്ദ്രങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. രോഗികളെ ചികിത്സിക്കുന്നതിനായി 10 ലക്ഷം രൂപയുടെ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
നേരത്തെ സുപ്രീംകോടതിയിലെ കോടതി മുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധ സ്ഥിരീകരിച്ചത്. പല ജഡ്ജിമാരും മുഖാവരണം ധരിച്ചാണ് ഇന്ന് കോടതിയില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !