താനൂരിൽ ഏഴര കിലോ കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിൽ

0

താനൂരിൽ ഏഴര കിലോ കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിൽ. താനൂർ ചിറക്കൽ കെ. പി. എം. യു. പി സ്കൂൾ പരിസരത്തു നിന്നാണ് യുവാക്കളെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് പിടികൂടിയത്. ചെന്നൈയിൽ നിന്നും വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും താനൂരിലേക്ക് ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് താനൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ താനൂർ കെ. പി. എം. യു. പി സ്കൂൾ പടിസരത്ത് നിന്നും കെ. എൽ 65 ഇ 8458എന്ന കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോ റിക്ഷയും കഞ്ചാവ് കടത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

താനൂർ പരിയാപുരം സ്വദേശി സാദിഖ്, പ്രതിനാറുങ്ങൽ പന്താരങ്ങാടി കാട്ടു പറമ്പിൽ മുഹമ്മദ് ഷെഫീഖ് ഗുഡ്സ് ഓട്ടോ ഡ്രൈവർ താനൂർ മോര്യ സ്വദേശി മുഹമ്മദ് ബാവ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഗുഡ്സ് ഓട്ടോ റിക്ഷയിൽ പച്ചക്കറി കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !