കെ എം സി സി വെൽഫെയർ വിംഗ് "പരിരക്ഷ" പ്രവാസി ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

0

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങും ന്യൂ സഫാ മക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ആരോഗ്യ ബോധവൽക്കരണ  ക്യാമ്പയിൻ "പരിരക്ഷ" ടി എൻ പ്രതാപൻ എം.പി ക്യാമ്പയിന്റെ ലോഗോ ന്യൂ സഫ മക്ക പോളിക്ലിനിക്‌ പ്രതിനിധി വി എം അഷ്റഫിന് നൽകി ഉദ്ഘാടനം ചെയ്തു. 

2020 ഫെബ്രുവരി 28 തുടങ്ങി ലോക കിഡ്നി ദിനമായ മാർച്ച് 12ന് ന്യൂ സഫ മക്ക പോളിക്ലിനിക്കിൽ നടത്തുന്ന സൗജന്യ കിഡ്നി  രോഗ നിർണയ ക്യാമ്പോടെ സമാപിക്കും. ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തുന്ന കിഡ്നി ആരോഗ്യ ബോധവൽക്കരണ സെമിനാർ, റിയാദിലെ പ്രധാനപ്പെട്ട ലേബർ ക്യാമ്പുകളും മറ്റും ആധാരമാക്കി ഉള്ള ലഘുലേഖ വിതരണം, റിയാദിലെ ഉന്നത ഡോക്ടർമാരെയും മറ്റു സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയുള്ള ടേബിൾ ടോക്കും നടക്കും. 

ഉദ്ഘാടന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ അഥിതിയായിരുന്നു. ചടങ്ങിൽ റഫീഖ് പാറക്കൽ, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്, റഫീഖ് മഞ്ചേരി, ഷറഫു പുളിക്കൽ, റിയാസ് മങ്കട, ഷാഫി മാസ്റ്റർ കരുവാരകുണ്ട്, ഇഖ്ബാൽ തിരൂർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !