മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0


വൈറസ് ബാധിതര്‍ വേങ്ങര കൂരിയാട് സ്വദേശി 63 കാരനും ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി 33 കാരനും

ഇരുവരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 06) രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 11, 12 തീയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത വേങ്ങര കൂരിയാട് സ്വദേശി 63 കാരനും ചെമ്മാട് ബൈപ്പാസ് സ്വദേശി 33 കാരനുമാണ് വൈറസ് ബാധ. ഇരുവരും ഒരേ സംഘത്തിലുള്ളവരായിരുന്നെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം 13 ആയി.

ഫെബ്രുവരി നാലിനാണ് പതിനാലംഗ സംഘം വീടുകളില്‍ നിന്ന് പുറപ്പെട്ടത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്കു ശേഷം കോഴിക്കോട് നിന്ന് അമൃത്‌സര്‍ എക്‌സ്പ്രസില്‍ നിസാമുദ്ദീനിലേക്ക് യാത്ര തിരിച്ചു. ഫെബ്രുവരി ഏഴിന് നിസാമുദ്ദീനിലെത്തി മര്‍ക്കസിനു സമീപമുള്ള പള്ളിയില്‍ താമസിച്ചു. ഫെബ്രുവരി ഒമ്പതിന് ബനാറസിലേക്ക് യാത്രയായി. അവിടെ നിന്ന് രണ്ടു പേര്‍ നാട്ടിലേക്ക് മടങ്ങി. ബാക്കി 12 അംഗ സംഘം മാര്‍ച്ച് 10 വരെ അവിടെ താമസിച്ചു. മാര്‍ച്ച് 11ന് നിസാമുദ്ദീനില്‍ തിരിച്ചെത്തി മര്‍ക്കസില്‍ താമസമാക്കി. 11 നും 12 നുമുള്ള സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 13ന് 12217 നമ്പര്‍ കേരള സമ്പര്‍ക് ക്രാന്തി തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ആരംഭിച്ച് മാര്‍ച്ച് 15ന് കോഴിക്കോടെത്തി.

കോഴിക്കോട് നിന്ന് സംഘത്തിലെ രണ്ടു പേര്‍ വീടുകളിലേക്കു മടങ്ങി. പത്തു പേര്‍ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവണ്ടിയില്‍ രാവിലെ 7.40ന് പരപ്പനങ്ങാടിയിലെത്തി. അവിടെ നിന്ന് ക്രൂയിസര്‍ വാഹനത്തില്‍ മലപ്പുറത്തേക്കു വന്നു. രാവിലെ ഒമ്പതിനെത്തിയ സംഘം നഗരത്തിലെ മസ്ജിദുല്‍ ഹുദാ പള്ളിയില്‍ തങ്ങി. 16 ന് രാവിലെ 10ന് സ്വകാര്യ ബസുകളില്‍ വീടുകളിലേക്കു മടങ്ങി. ചെമ്മാട് സ്വദേശിയും വേങ്ങര കൂരിയാട് സ്വദേശിയും വെവ്വേറെ ബസുകളിലാണ് വീട്ടിലേക്കു പോയത്.

വീട്ടിലെത്തിയ ഇരുവരും വീട്ടുകാരുമായും നാട്ടിലും അടുത്ത് ഇടപഴകിയിട്ടുണ്ട്. വേങ്ങര കൂരിയാട് സ്വദേശി കൂരിയാട് മണ്ണില്‍ പിലാക്കല്‍ കുന്നുമ്മല്‍ പള്ളിയിലും ചെമ്മാട് മസ്ജിദിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ചെമ്മാട് സ്വദേശി ചെമ്മാട് കോഴിക്കോട് റോഡിലെ മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്. ഏപ്രില്‍ നാലിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് ഇവരുടെ സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.


പരിശോധന ഫലം ലഭിച്ചതോടെ വൈറസ് ബാധയുള്ള വേങ്ങര കൂരിയാട് സ്വദേശിയേയും ഭാര്യ, മൂന്ന് മക്കള്‍, മൂന്ന് മരുമക്കള്‍, മൂന്ന് പേരമക്കള്‍ എന്നിവരേയും ചെമ്മാട് സ്വദേശിയായ വൈറസ് ബാധിതന്‍, മാതാവ്, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി അടുത്തിടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളോ രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ ഫോണില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ - 0483 2737858, 2737857, 2733251, 2733252, 2733253.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !