ജിദ്ദ: സൗദിയിൽ ഇന്ന് മുതൽ പള്ളികൾ വിശ്വാസികൾക്ക് പ്രാർത്ഥനക്കായി തുറന്ന് കൊടുത്തു. മക്കയിൽ അടുത്ത മാസം 21 മുതലാണ് പള്ളികൾ തുറക്കുക. മക്ക മസ്ജിദുൽ ഹറാമിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും ഇന്ന് ഫജ്ർ നമസ്ക്കാരം മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മദീനയിൽ സുബ്ഹി നിസ്കാരത്തിനു തന്നെ ധാരാളം വിശ്വാസികൾ മസ്ജിദുന്നബവിയിൽ എത്തിച്ചേർന്നിരുന്നു. പ്രഥമ ഘട്ടത്തിൽ പള്ളിയിൽ ആകെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ 40 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പ് നിസ്കാരത്തിനായി എത്തിയ വിശ്വാസികളുടെ താപ നില പരിശോധിച്ചിരുന്നു.
ഉന്നത പണ്ഡിതസഭയുടെ നിർദേശപ്രകാരം രണ്ടു മാസത്തിലധികം മുമ്പാണ് കൊവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് രാജ്യത്തെ മസ്ജിദുകൾ അടച്ചത്. എന്നാൽ, ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചാണ് മസ്ജിദുകൾ വീണ്ടും തുറന്നത്. പള്ളികളിൽ വരുന്നവർക്ക് കർശനമായ മാർഗ്ഗ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ഇവ പൂർണ്ണമായും പാലിക്കണമെന്നും പള്ളികളിൽ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പൂർണ്ണമായും ഉൾക്കൊള്ളണമെന്നും നിർദേശമുണ്ട്. സ്വഫ്ഫുകളിൽ അകലം പാലിച്ച് കൊണ്ടാണു നമസ്ക്കാരം നിർവ്വഹിച്ചത്.കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈകൊണ്ട മുൻ കരുതലിൻ്റെ ഭാഗമായി പള്ളിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം വിലക്കിയതിൻ്റെ ആഴ്ചകൾക്ക് ശേഷം ഇന്ന് സുബ്ഹി നിസ്കാരത്തോടെ വീണ്ടും പ്രവേശനം അനുവദിക്കുകയായിരുന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !