ജിദ്ദ: പ്രവാസികളുടെ തിരിച്ചു പോക്കിന് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി നൽകിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ ശക്തമായ വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മുതിർന്ന അഭിഭാഷകൻ അഡ്വ. എസ്. ശ്രീകുമാർ കേസിൽ ഹരജിക്കാർക്ക് വേണ്ടി കേസ് വാദിച്ചത്.
ഇൻകാസ് ഖത്തർ, ഇൻകാസ് ദുബായ്, നേഴ്‌സസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പേരിലുള്ള ഹർജികളും ഇന്ന് വാദം കേൾക്കുകയുണ്ടായി. ഇന്നത്തെ പതിനൊന്നാമത്തെ കേസ് ആയിട്ടാണ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹർജി പരിഗണിക്കുകയും വാദം കേൾക്കുകയുമുണ്ടായത്. ഹർജിക്കാരുടെ വാദം കേട്ട കോടതി കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടുകയുണ്ടായി.
കേസിൽ വാദം കേട്ട കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം ആരായുകയും ഇന്ന് വൈകുന്നേരം കേന്ദ്രസർക്കാരിന്റെ വിശദീകരണം അറിയിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് കൂടുതൽ സമയം ചോദിക്കുകയും അങ്ങിനെ തിങ്കളാഴ്ച അഡിഷണൽ സോളിസിറ്റർ ജനറൽ വിശദീകരണം നൽകുന്നതാണ്.
അതിഥി തൊഴിലാളികൾക്കുള്ള സുരക്ഷ പ്രവാസികൾക്ക് നൽകാൻ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
അതേസമയം, ഈ മാസം 20 മുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന നിബന്ധന ഈ മാസം 25 മുതൽ മാത്രമേ നിര്ബന്ധമാവൂ എന്ന തീരുമാനം കേവലം താൽക്കാലികമായൊരു ആശ്വാസം മാത്രമാണ്. എങ്കിലും നിയമപോരാട്ടവും പ്രതിപക്ഷത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും ശക്തമായ പ്രതിഷേധവും സർക്കാരിന്റെ മുൻതീരുമാനത്തിൽ നിന്നുള്ള ചെറിയ മാറ്റത്തിന് കാരണമായിട്ടുണ്ട്.
അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികൾ നാടണയുന്നതുവരെ സംസ്ഥാന സർക്കാർ ഈ അപ്രായോഗികമായ തീരുമാനം പൂർണ്ണമായും പിൻവലിക്കണമെന്നാണ് ഒഐസിസി ആവശ്യപ്പെടുന്നത്. പ്രവാസികൾക്ക് അനുകൂലമായ വിധി വരുന്നത് വരെ നിയമ പോരാട്ടം തുടരാൻ തന്നെയാണ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനം.
ഇക്കാര്യത്തിൽ ഇന്ന് സുപ്രീംകോടതി ഇടപെടൽ നടത്തുവാൻ സാധ്യമല്ല എന്നഭിപ്രായപ്പെട്ടിരിക്കുകയാണ്. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്യുവാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ചാണ്ടി ഉമ്മൻന്റെ നിർദ്ദേശപ്രകാരമാണ് ഹർജി ഹൈക്കോടതിയിൽ നൽകിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇതേ വിഷയത്തിൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ നൽകിയ കേസിൽ സുപ്രീം കോടതി ഉത്തരവ് തെളിയിക്കുന്നത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !