ഉത്തര്‍പ്രദേശിലെ മീററ്റില്‍ പണം വാങ്ങി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. മീററ്റിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് വീഡിയോയിലുള്ള ആള്‍ ആവശ്യപ്പെടുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.
രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മീററ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ദിംഗ്ര അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !