‘മണലാരണ്യത്തിൽ നിന്നും സ്നേഹത്തണലിലേക്ക്’: ജി കെ പി ഡബ്യൂ എ ചാർട്ടേർഡ് വിമാനങ്ങളിൽ പ്രവാസികൾ നാടണഞ്ഞു

0

ജിദ്ദ: കോവിഡ് വ്യാപനത്തിനിടയിൽ ഗൾഫിൽ കുടുങ്ങിയ പ്രവാസികൾക്ക് പിറന്ന നാട്ടിലേക്ക് യാത്രയ്ക്കായി ചാർട്ടേർഡ് വിമാനം ഒരുക്കി ഗ്ലോബൽ കേരള പ്രവാസി വെൽഫേർ  അസോസിയേഷൻ. ‘മണലാരണ്യത്തിൽ നിന്നും സ്നേഹത്തണലിലേക്ക്’ എന്നു പേരിട്ടാണ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

സൗദിയിൽ നിന്നാണ് ആദ്യമായി ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ജി.കെ.പി.ഡബ്യൂ.എ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. 

ജൂലൈ മൂന്നിന് ദമ്മാം -കോഴിക്കോട് , ജൂലൈ നാലിന് ദമ്മാം- കണ്ണൂർ എന്നിവിടങ്ങളിലേക്ക്175 യാത്രക്കാർ വീതം  രണ്ടു സ്‌പൈസ് ജെറ്റ് ചാർട്ടേർഡ് വിമാനങ്ങളിലാണ് പ്രവാസികൾ നാടണഞ്ഞത്. വളരെ പെട്ടെന്ന് ചികിത്സ ആവശ്യമായ രോഗികൾ, ഗർഭിണികൾ, സന്ദർശക വിസയിൽ വന്ന് കുടുങ്ങിയവർ, മാസങ്ങളായി ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് ഫൈനൽ എക്സിറ്റെടുത്ത് പോകാൻ കഴിയാത്തവർ തുടങ്ങി നിരവധി പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തി യാത്ര ചെയ്തത്.

ജി കെ പി ഡബ്യൂ എ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സനൂബ് സുബൈർ,ജോയിന്റ് സെക്രട്ടറിമാരായ റുകാൻ, അലി, എക്സിക്യൂട്ടീവ് അംഗമായ  സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചാർട്ടേർഡ് വിമാനം ഒരുക്കിയത്. നാഷണൽ കമ്മിറ്റി പ്രസിഡന്റ്  സലാം മട്ടന്നൂർ, ട്രഷറർ സജീർ വള്ളിത്തോട്, റിയാസ് ജുബൈൽ, ശരത് കളരിക്കൽ ,  റിയാദ് , ജിദ്ദ, ബുറൈദ എന്നീ സോൺ കമ്മിറ്റികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും  സഹായവും ഇതിനായി ലഭിച്ചതായി ഗ്ലോബൽ കേരള പ്രവാസി വെൽഫേർ അസോസിയേഷൻ സൗദി  ജനറൽ സെക്രട്ടറി സനൂബ് സുബൈർ അറിയിച്ചു. 

ജി സി സി രാഷ്ട്രങ്ങളിൽ നിന്നും കഷ്ടത അനുഭവിക്കുന്ന പ്രവാസികളെ ഇതിനകം വിവിധ ട്രാവെൽസുകളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് ഫ്ലൈറ്റിൽ ടിക്കറ്റ് തരപ്പെടുത്തി  നാട്ടിലെത്തിക്കാനുള്ള  സഹായവും  ജി.കെ.പി.ഡബ്യൂ.എ  യുടെ വിവിധ രാജ്യങ്ങളിലെ കമ്മിറ്റികൾക്ക് കഴിഞ്ഞിട്ടുണ്ട്.




find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !