രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ തീരുമാനപ്രകാരം ബ്രേക്ക് ഡാന്‍സിനെയും ഒളിംപിക് കായികയിനമായി അംഗീകരിച്ചു. പാരിസ് ഒളിംപിക്‌സില്‍ ബ്രേക്ക് ഡാന്‍സ് മത്സരയിനമായി അവതരിപ്പിക്കുമെന്നാണ് ഐഒസിയുടെ അറിയിപ്പ്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ്, സര്‍ഫിങ് എന്നിവയും പാരിസ് ഒളിംപിക്‌സിലുമുണ്ടാവും.
ഒളിംപിക്‌സില്‍ ബ്രേക്കിങ് എന്ന പേരിലാകും ബ്രേക്ക് ഡാന്‍സ് മത്സരയിനമാക്കുക. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ 2018ല്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ പരീക്ഷണയിനമായി ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നു. യുഎസിലെ തെരുവുകളില്‍ സ്ട്രീറ്റ് ഡാന്‍സ് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ബ്രേക്കിങ്, നര്‍ത്തകരുടെ മെയ്വഴക്കവും വേഗവും കൊണ്ട് ശ്രദ്ധേയമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !