സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്.
കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും കാണുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4630 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു.
ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !