ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2002 മുതല്‍ 2018 വരെ നീണ്ട കരിയറില്‍ 35കാരനായ പാര്‍ത്ഥിവ് ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും ഏകദിനങ്ങളില്‍ 736 റണ്‍സും ടി20യില്‍ 36 റണ്‍സുമാണ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയത്.17ാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറ്റം ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ഇന്നും പാര്‍ത്ഥിവിനൊപ്പമാണ്. 2002ല്‍ ടെസ്റ്റില്‍ അരങ്ങേറുമ്ബോള്‍ 17 വയസും 152 ദിവസവുമായിരുന്നു പാര്‍ത്ഥിവിനുണ്ടായിരുന്നത്. 2018 ജനുവരിയില്‍ ജൊഹന്നാസ്ബെര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യക്കായി അവസാനം കളിച്ചത്.
''കൈപിടിച്ച് നടത്തിയവര്‍ക്ക് നന്ദി''
"ഈ ദിവസം, ഞാന്‍ കളി നിര്‍ത്തുമ്ബോള്‍, എത്ര ദൂരം എത്തിയെന്ന് വിലയിരുത്തുമ്ബോള്‍, എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ അച്ഛന്‍ എന്റെ തൊട്ടരികില്‍ ഉണ്ടാകണമെന്നാണ്, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള എന്റെ യാത്ര അവസാനിക്കുമ്ബോള്‍, എന്റെ ജീവിതത്തിലും കരിയറിലും ഒപ്പമുണ്ടായിരുന്നതുപോലെതന്നെ''- പാര്‍ത്ഥിവ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
''ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശ്ശീല വിഴുന്നു. ഒരുപാടുപേരോട് നന്ദിയും കടപ്പാടുമുണ്ട്. 17കാരനായ ബാലനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ കാട്ടിയ ആത്മവിശ്വാസം. എന്നെ കൈപിടിച്ചു നടത്തിയതിന് നന്ദി പറയുന്നു''- പാര്‍ത്ഥിവ് പട്ടേല്‍ ട്വീറ്റ് ചെയ്തു. എന്റെ നാടിന്, എനിക്കൊപ്പം നിന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നു.
— parthiv patel (@parthiv9) December 9, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !