ന്യൂഡൽഹി : കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എബിപി ന്യൂസ്– സി വോട്ടർ സർവേ റിപ്പോർട്ട്. 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച നേടുമെന്നാണ് സർവേ പ്രവചനം. യുഡിഎഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിക്കുമെന്നും പറയുന്നു.
ബിജെപി കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സർവേ, എൻഡിഎ രണ്ട് സീറ്റുകൾ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സർവേ പ്രവചനങ്ങളാണ് പുറത്തുവന്നത്.
തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചുവരും. 154–162 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58–66 സീറ്റുകൾ ലഭിക്കുമെന്നും കമലിന്റെ മക്കൾ നീതി മയ്യം 2–6 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. അസമിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണു സർവേ റിപ്പോർട്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !