എടയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വേലായുധന്‍ അവതരിപ്പിച്ചു.204918308 രൂപ വരവും 201022800 രൂപ ചെലവും 3895508 രൂപ മിച്ചവും
പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷി, ശുചിത്വം, പൊതുജനാരോഗ്യം, വൃദ്ധക്ഷേമം, അടിസ്ഥാനസൗകര്യ വികസനം
എന്നിവായ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.
ദാരിദ്ര്യ ലഘൂകരണം,ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം, ഭവന നിര്‍മ്മാണം, കുടിവെള്ളം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നതെങ്കിലും സമസ്ത മേഖലയിലെയും ജനങ്ങളുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്. ശുദ്ധ ജലമത്സ്യ കൃഷിക്ക് പ്രോത്സാഹനം, തരിശ് രഹിത എടയൂര്‍ എന്ന പേരില്‍ യുവജന കൂട്ടായ്മയില്‍ കൃഷി,ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസ ധനസഹായം, ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കല്‍,മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കല്‍,വൃദ്ധജന സംരക്ഷണത്തിന്റെ ഭാഗമായി അത്തിപ്പറ്റയില്‍ പകല്‍വീട് തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുന്നു.വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വേലായുധന്‍ അവതരിപ്പിച്ചു.ബജറ്റ് അവതരണത്തിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ആമുഖപ്രസംഗം നടത്തി.എന്നാല്‍ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !