വളാഞ്ചേരി: നഗരസഭയെ സമ്പൂർണ്ണ ലഹരി മുക്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും
ഇതിനായ് പൊതുജനങ്ങളുടേയും സംഘടനകളുടേയും പിന്തുണ ആവശ്യമാണെന്നും നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. ലഹരി നിർമ്മാർജ്ജന സമിതി നൽകിയ നിവേദനം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പഞ്ചായത്തും ലഹരി നിർമാർജ്ജന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി മുക്ത ജില്ല പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തോറും ലഹരി മുക്തപരിപാടി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നഗരസഭാ ചെയർമാന് നിവേദനം നൽകിയത്.സംസ്ഥാന സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോ മു മാസ്റ്റർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ മാരായ പരീത് കരേക്കാട്, സലാം വളാഞ്ചേരി, മണ്ഡലം പ്രസിഡൻ്റ് കെ.എം.അബ്ദുറഹിമാൻ, സെക്രട്ടറി വി.പി.സുബൈർ,
അഷ്റഫ് പറമ്പയിൽ,ഓർഗനൈസിംഗ് സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,ട്രഷറർ വി.പി.മാനു ഹാജി,നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം.റിയാസ്, മുജീബ് വാലാ സി, കൗൺസിലർമാരായ കെ.സിദ്ധീഖ് ഹാജി, ഈസനമ്പ്രത്ത് എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !