കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.പരിപാടി കോട്ടക്കല്‍ എം.എല്‍.എ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും കരട് പദ്ധതി രേഖ പ്രകാശനം ചെയ്യുകയും ചെയ്തു.
2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. വികസന സെമിനാറും കരട് പദ്ധതി രേഖ പ്രകാശനവും കോട്ടക്കല്‍ എം.എല്‍.എ പ്രൊഫ.ആബിദ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.ആസാദ് അലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്‍ണ്ട് വസീമ വേളേരി അധ്യക്ഷത വഹിച്ചു. 2021-22 വര്‍ഷത്തേക്ക് തയ്യാറാക്കിയ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചിറ്റകത്ത് അവതരിപ്പിച്ചു.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ.കെ. സുബൈര്‍ , റിംഷാനി മോള്‍ എന്നിവരും മെമ്പര്‍്മാരും ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീര്‍.എ പൊതു നിര്‍ദ്ദേശവും ഗ്രൂപ്പ് ചര്‍ച്ച അവതരണവും നടത്തി.പ്രസ്തുത യോഗത്തില്‍ ജനപ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.സാബു സെല്‍വനോസ് അസിസ്റ്റന്റ് പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ നന്ദി അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !