കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാരുകൾ. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്തിൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നീ നഗരങ്ങളിൽ 15 ദിവസത്തേക്ക് കൂടി രാത്രി കർഫ്യു ദീർഘിപ്പിച്ചു.
ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നവംബറിലാണ് ഗുജറാത്തിൽ കോവിഡ് വ്യാപനം വീണ്ടും ആരംഭിച്ചത്. അർധരാത്രി മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. രോഗബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ വാക്സിനേഷൻ ത്വരിതപ്പെടുത്താനും നടപടി തുടങ്ങി.
മഹാരാഷ്ട്രയിലെ അമരാവതിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദർഭ പ്രദേശത്തും കോവിഡ് രൂക്ഷമായി വ്യാപിക്കുകയാണ്. വൈറസിനു ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇതാണ് വ്യാപകമായി പടരാൻ കാരണമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുവാത്മൽ ജില്ലയിൽ വൈകിട്ട് 5 മുതൽ രാവിലെ 9 വരെ കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ച എട്ടായിരത്തിലധികം പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. നാസിക്, പുണെ, അകോല, നാഗ്പുർ എന്നിവിടങ്ങളിലും കോവിഡ് വർധിക്കുന്നുണ്ട്. മധ്യപ്രദേശിലും ചണ്ഡിഗഡിലും കർഫ്യു ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് സർക്കാരുകൾ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !