മലപ്പുറത്തിൻ്റെ മണ്ണും മനസ്സും മതസൗഹാർദ്ദത്തിൻ്റേത്: മുനവ്വറലി ശിഹാബ് തങ്ങൾ

0


ദുബൈ: മതസൗഹാർദ്ദത്തിനും, സഹിഷ്ണതക്കും വലിയ സംഭാവനകൾ നൽകിയ മഹാരഥന്മാരുടെ മണ്ണാണ് മലപ്പുറത്തിൻ്റേതെന്നും, അവരുടെ പിൻമുറക്കാരുടെ മനസ്സിനെ വർഗ്ഗീയ വത്ക്കരിക്കാൻ ശ്രമിക്കുന്നവർക്ക് കാലം അർഹിക്കുന്ന മറുപടി നൽകുമെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ മുസ്ലീം ലീഗ് നടത്തുന്ന സൗഹൃദ സന്ദേശ യാത്രയുടെ ഭാഗമായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഒരുക്കിയ പ്രൗഢ ഗംഭീരമായ വെർച്ച്വൽ പ്രചരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.രാഷ്ട്രീയ സംഘശക്തിയിലൂടെ മുസ്ലീം ലീഗ് പടുത്തുയർത്തിയ മലപ്പുറപ്പെരുമയുടെ ഭൂമികയിലൂടെ സഞ്ചരിക്കുന്ന സൗഹൃദ സന്ദേശ യാത്ര മതസൗഹാർദ്ദത്തിൻ്റെ ഏറ്റവും വലിയ വിളംബരമായി മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ കെ.എം.സി.സി.പ്രസിഡൻ്റ് ചെമ്മുക്കൻ യാഹു മോൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.

മുൻ വിദ്യഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, ഡോ: പുത്തൂർ റഹ്മാൻ, പി.കെ.അൻവർ നഹ, മുസ്തഫ തിരൂർ എന്നിവർ ചടങ്ങിന് അഭിവാദ്യം അർപ്പിച്ചു. മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.കരീം കാലടി പ്രാർത്ഥന നിർവഹിച്ചു.

ഇബ്രാഹീം മുറിച്ചാണ്ടി, ആവയിൽ ഉമ്മർ ഹാജി, അഡ്വ: സാജിദ് അബൂബക്കർ, അരിപ്പാമ്പ്ര അബ്ദുൾ ഖാദർ, കെ.പി.എ.സലാം, ആർ.ശുക്കൂർ, അബൂബക്കർ കരേക്കാട്, ഫറൂഖ് പട്ടിക്കര,മുഹമ്മദ് പട്ടാമ്പി,പി.വി.നാസർ, സിദ്ധീഖ് കാലൊടി, ഒ.ടി.സലാം, ഷമീം ചെറിയമുണ്ടം,ഷക്കീർ പാലത്തിങ്ങൽ, ശിഹാബ് ഏറനാട്, ജൗഹർ മുറയൂർ, നാസർ കുറുമ്പത്തൂർ, ബദറുദ്ദീൻ തറമ്മൽ, ഫക്രുദ്ദീൻ മാറാക്കര, ഫൈസൽ തെന്നല, ഇ.ആർ.അലി മാസ്റ്റർ, അബ്ദുൾ സലാം പരി, സൈനുദ്ധീൻ പൊന്നാനി തുടങ്ങിയ വിവിധ ജില്ലാ മണ്ഡലം നേതാക്കൾ ചsങ്ങിൽ സംബന്ധിച്ചു.എ.പി.നൗഫൽ സ്വാഗതവും, മുജീബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !