വളാഞ്ചേരി: നഗരസഭയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജ്ജിതമായി നടപ്പിലാക്കുന്നതിനുമായി വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സമിതി എന്ത്, എങ്ങിനെ എന്ന വിഷയത്തിൽ ട്രൈനർ ഗോപാല കൃഷ്ണൻ ക്ലാസ്സെടുത്തു.നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ അതത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം.റിയാസ്, റൂബി ഖാലിദ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ഷൈലേഷ് എന്നിവർ സംസാരിച്ചു.യോഗത്തിൽ നഗരസഭ കൗൺസിലർമാരും ബി.ആർ.സി പ്രതിനിധികളും പങ്കെടുത്തു.പി.രവി സ്വാഗതവും അമ്പിളി നന്ദിയും പറഞ്ഞു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !