പെട്രോൾ പമ്പുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ഹോർഡിങ്ങുകൾ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

0

പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ഹോർഡിങ്ങുകൾ പെട്രോൾ പമ്പുകളിൽ നിന്ന് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. 72 മണിക്കൂറിനകം ഇത് നടപ്പാക്കണം. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് വിവരിക്കുന്ന ഹോർഡിങ്ങുകൾ ആണ് ഇവ. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പശ്ചിമബംഗാൾ, അസം, കേരള,തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ കഴിഞ്ഞ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ പടം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെട്രോൾ പമ്പുകളിലെ ഹോർഡിങ്ങുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്.

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികളിൽ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ മാറ്റാനും തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !