മലപ്പുറം ജില്ലയില്‍ 2,448 പേര്‍ക്ക് വൈറസ് ബാധ 4,143 പേര്‍ക്ക് രോഗമുക്തി

0
മലപ്പുറം ജില്ലയില്‍ 2,448 പേര്‍ക്ക് വൈറസ് ബാധ 4,143 പേര്‍ക്ക് രോഗമുക്തി


ടെസ്റ്റ് പോസിറ്റീവിറ്റി 14.93 ശതമാനം  
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,390 പേര്‍
ഉറവിടമറിയാതെ 30 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 37,124 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 59,521 പേര്‍

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 03) 2,448 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.93 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 4,143 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,61,475 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,390 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 30 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 27 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

59,521 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 37,124 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,097 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 447 പേരും 98 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,200 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 851 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗവ്യാപന സാധ്യത തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലും ജില്ലയില്‍ തുടരുന്ന വൈറസ് വ്യാപന സാധ്യത തിരിച്ചറിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗബാധിതരാകുന്നതില്‍ ഭൂരിഭാഗം പേരും നേരത്തെ രോഗബാധിതരായവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായവരാണ്. ഈ സാഹചര്യം അതിജീവിക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച (ജൂണ്‍ 03) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 30
ആലങ്കോട് 15
ആലിപ്പറമ്പ് 14
അമരമ്പലം 16
ആനക്കയം 35
അങ്ങാടിപ്പുറം 12
അരീക്കോട് 17
ആതവനാട് 10
ഊരകം 10
ചാലിയാര്‍ 17
ചീക്കോട് 20
ചേലേമ്പ്ര 06
ചെറിയമുണ്ടം 11
ചെറുകാവ് 06
ചോക്കാട് 21
ചുങ്കത്തറ 29
എടക്കര 12
എടപ്പറ്റ 07
എടപ്പാള്‍ 04
എടരിക്കോട് 09
എടവണ്ണ 25
എടയൂര്‍ 38
ഏലംകുളം 06
ഇരിമ്പിളിയം 05
കാലടി 09
കാളികാവ് 42
കല്‍പകഞ്ചേരി 25
കണ്ണമംഗലം 23
കരുളായി 02
കരുവാരക്കുണ്ട് 37
കാവനൂര്‍ 10
കീഴാറ്റൂര്‍ 20
കീഴുപറമ്പ് 06
കോഡൂര്‍ 11
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 14
കോട്ടക്കല്‍ 48
കുറുവ 01
കുറ്റിപ്പുറം 19
കുഴിമണ്ണ 18
മക്കരപ്പറമ്പ് 01
മലപ്പുറം 40
മമ്പാട് 29
മംഗലം 18
മഞ്ചേരി 137
മങ്കട 03
മാറാക്കര 39
മാറഞ്ചേരി 35
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 62
മൂര്‍ക്കനാട് 22
മൂത്തേടം 01
മൊറയൂര്‍ 13
മുതുവല്ലൂര്‍ 28
നന്നമ്പ്ര 07
നന്നംമുക്ക് 14
നിലമ്പൂര്‍ 14
നിറമരുതൂര്‍ 14
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 14
പള്ളിക്കല്‍ 11
പാണ്ടിക്കാട് 107
പരപ്പനങ്ങാടി 21
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 24
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 15
പെരുവള്ളൂര്‍ 25
പൊന്മള 29
പൊന്മുണ്ടം 28
പൊന്നാനി 43
പൂക്കോട്ടൂര്‍ 12
പോരൂര്‍ 23
പോത്തുകല്ല് 17
പുലാമന്തോള്‍ 33
പുളിക്കല്‍ 30
പുല്‍പ്പറ്റ 18
പുറത്തൂര്‍ 21
പുഴക്കാട്ടിരി 31
താനാളൂര്‍ 31
താനൂര്‍ 56
തലക്കാട് 19
തവനൂര്‍ 07
താഴേക്കോട് 07
തേഞ്ഞിപ്പലം 10
തെന്നല 14
തിരുനാവായ 25
തിരുവാലി 28
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 08
തുവ്വൂര്‍ 20
തിരൂര്‍ 26
തിരൂരങ്ങാടി 31
ഊര്‍ങ്ങാട്ടിരി 44
വളാഞ്ചേരി 27
വളവന്നൂര്‍ 25
വള്ളിക്കുന്ന് 16
വട്ടംകുളം 21
വാഴക്കാട് 27
വാഴയൂര്‍ 23
വഴിക്കടവ് 24
വെളിയങ്കോട് 15
വേങ്ങര 67
വെട്ടത്തൂര്‍ 04
വെട്ടം 18
വണ്ടൂര്‍ 118


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !