മലപ്പുറം ജില്ലയിൽ 581 പേര്‍ക്ക് വൈറസ് ബാധ; 2,286 പേര്‍ക്ക് രോഗമുക്തി

0

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.19 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 549 പേര്‍
ഉറവിടമറിയാതെ 29 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 13,122 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 41,794 പേര്‍

ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 14) 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 549 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 29 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗമുക്തരായ 2,286 പേരുള്‍പ്പടെ 3,02,061 പേരാണ് ഇത് വരെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 1001 പേര്‍ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെടുകയും ചെയ്തു. 41,794 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,122 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 862 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 222 പേരും 89 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍ 798 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുകയാണ്.

കോവിഡിനൊപ്പം മഴക്കാല രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണം

കോവിഡിനൊപ്പം മഴക്കാലരോഗങ്ങളില്‍ നിന്നുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വീട്ടിലും പരിസരങ്ങളിലും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഡ്രൈഡേ ആചരിക്കണമെന്നും അവര്‍ പറഞ്ഞു. കോവിഡ് സംബന്ധമായ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയിൽ 581 പേര്‍ക്ക് വൈറസ് ബാധ; 2,286 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 14) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
ആലങ്കോട് 24
ആലിപ്പറമ്പ് 06
അമരമ്പലം 04
ആനക്കയം 05
അങ്ങാടിപ്പുറം 12
അരീക്കോട് 05
ആതവനാട് 06
ഊരകം 02
ചാലിയാര്‍ 11
ചീക്കോട് 04
ചേലേമ്പ്ര 04
ചെറുകാവ് 05
ചോക്കാട് 02
ചുങ്കത്തറ 05
എടക്കര 03
എടപ്പറ്റ 02
എടപ്പാള്‍ 04
എടരിക്കോട് 02
എടവണ്ണ 15
എടയൂര്‍ 07
ഏലംകുളം 02
ഇരിമ്പിളിയം 07
കാളികാവ് 05
കല്‍പകഞ്ചേരി 03
കണ്ണമംഗലം 01
കരുളായി 01
കരുവാരക്കുണ്ട് 14
കാവനൂര്‍ 05
കീഴാറ്റൂര്‍ 08
കീഴുപറമ്പ് 01
കോഡൂര്‍ 04
കൊണ്ടോട്ടി 05
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 03
കുറുവ 01
കുറ്റിപ്പുറം 04
കുഴിമണ്ണ 11
മക്കരപ്പറമ്പ് 02
മലപ്പുറം 06
മമ്പാട് 07
മംഗലം 02
മഞ്ചേരി 18
മങ്കട 01
മാറാക്കര 02
മാറഞ്ചേരി 04
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 04
മൂര്‍ക്കനാട് 12
മുതുവല്ലൂര്‍ 05
നന്നമ്പ്ര 03
നന്നംമുക്ക് 03
നിലമ്പൂര്‍ 07
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
പള്ളിക്കല്‍ 04
പാണ്ടിക്കാട് 08
പരപ്പനങ്ങാടി 06
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 03
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 24
പെരുവള്ളൂര്‍ 02
പൊന്മള 02
പൊന്മുണ്ടം 03
പൊന്നാനി 11
പൂക്കോട്ടൂര്‍ 09
പോരൂര്‍ 03
പോത്തുകല്ല് 05
പുലാമന്തോള്‍ 04
പുളിക്കല്‍ 02
പുല്‍പ്പറ്റ 02
പുറത്തൂര്‍ 39
പുഴക്കാട്ടിരി 01
താനൂര്‍ 06
തലക്കാട് 01
തവനൂര്‍ 07
തേഞ്ഞിപ്പലം 02
തെന്നല 10
തിരുനാവായ 04
തിരുവാലി 03
തൃക്കലങ്ങോട് 12
തുവ്വൂര്‍ 09
തിരൂര്‍ 09
തിരൂരങ്ങാടി 11
ഊര്‍ങ്ങാട്ടിരി 08
വളാഞ്ചേരി 07
വളവന്നൂര്‍ 12
വള്ളിക്കുന്ന് 03
വട്ടംകുളം 07
വാഴക്കാട് 04
വാഴയൂര്‍ 01
വഴിക്കടവ് 04
വെളിയങ്കോട് 05
വേങ്ങര 03
വെട്ടം 13
വണ്ടൂര്‍ 09

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !