മലപ്പുറം ജില്ലയില്‍ 689 പേര്‍ക്ക് വൈറസ് ബാധ; 1,336 പേര്‍ക്ക് രോഗമുക്തി

0

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 678 പേര്‍
ഉറവിടമറിയാതെ 11 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 9,666 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 31,815 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 21) 689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 678 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. 11 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

1,336 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,13,374 ആയി. 31,815 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 9,666 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 739 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 244 പേരും 104 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 501 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1065 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ കലക്ടര്‍

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലും പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൂര്‍ണമായും കോവിഡ് മുക്തമാകുന്നത് വരെ സ്വയം നിയന്ത്രണം അനിവാര്യമാണ്. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കുകയും രണ്ട് മാസ്‌ക് ധരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍  689 പേര്‍ക്ക് വൈറസ് ബാധ; 1,336 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 21) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 05
ആലങ്കോട് 40
ആലിപ്പറമ്പ് 04
അമരമ്പലം 05
ആനക്കയം 10
അങ്ങാടിപ്പുറം 06
അരീക്കോട് 13
ആതവനാട് 30
ചാലിയാര്‍ 10
ചീക്കോട് 04
ചേലേമ്പ്ര 04
ചെറിയമുണ്ടം 09
ചെറുകാവ് 10
ചോക്കാട് 04
ചുങ്കത്തറ 07
എടക്കര 09
എടപ്പാള്‍ 05
എടരിക്കോട് 06
എടവണ്ണ 16
എടയൂര്‍ 03
ഏലംകുളം 01
ഇരിമ്പിളിയം 01
കാളികാവ് 10
കരുവാരക്കുണ്ട് 25
കാവനൂര്‍ 05
കീഴാറ്റൂര്‍ 02
കീഴുപറമ്പ 03
കോഡൂര്‍ 04
കൊണ്ടോട്ടി 16
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 07
കുറുവ 03
കുറ്റിപ്പുറം 05
കുഴിമണ്ണ 07
മലപ്പുറം 19
മമ്പാട് 05
മഞ്ചേരി 34
മങ്കട 02
മാറാക്കര 09
മാറഞ്ചേരി 18
മൂന്നിയൂര്‍ 10
മൂര്‍ക്കനാട് 17
മൂത്തേടം 05
മൊറയൂര്‍ 02
മുതുവല്ലൂര്‍ 04
നന്നമ്പ്ര 02
നന്നംമുക്ക് 02
നിലമ്പൂര്‍ 22
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 09
പാണ്ടിക്കാട് 16
പരപ്പനങ്ങാടി 02
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 01
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 02
പൊന്മള 01
പൊന്മുണ്ടം 05
പൊന്നാനി 07
പൂക്കോട്ടൂര്‍ 03
പോത്തുകല്ല് 02
പുലാമന്തോള്‍ 02
പുളിക്കല്‍ 16
പുല്‍പ്പറ്റ 07
പുറത്തൂര്‍ 02
പുഴക്കാട്ടിരി 05
താനാളൂര്‍ 08
താനൂര്‍ 01
തലക്കാട് 01
തവനൂര്‍ 04
താഴേക്കോട് 02
തേഞ്ഞിപ്പലം 06
തിരുനാവായ 14
തിരുവാലി 04
തൃക്കലങ്ങോട് 10
തൃപ്രങ്ങോട് 15
തുവ്വൂര്‍ 02
തിരൂര്‍ 08
ഊര്‍ങ്ങാട്ടിരി 08
വളാഞ്ചേരി 02
വളവന്നൂര്‍ 01
വള്ളിക്കുന്ന് 01
വട്ടംകുളം 03
വാഴക്കാട് 08
വാഴയൂര്‍ 01
വഴിക്കടവ് 30
വെളിയങ്കോട് 14
വേങ്ങര 01
വെട്ടത്തൂര്‍ 01
വെട്ടം 03
വണ്ടൂര്‍ 05
--

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !