കോട്ടക്കൽ രാജാസ് ഹൈസ്ക്കൂളിൽ സ്മാർട്ട്ഫോൺ ലൈബ്രറിക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത രാജാസിൽ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമാക്കിക്കൊണ്ടാണ് സ്മാർട്ട്ഫോൺ ലൈബ്രറിക്ക് ആരംഭം കുറിച്ചിരിക്കുന്നത്.
രാജാസിലെ അധ്യാപകർ തുടക്കം കുറിച്ച ഈ പദ്ധതിക്ക് പി ടി എ അംഗങ്ങൾ , പൂർവാധ്യാപകർ,JCI കോട്ടക്കൽ, ലയൺസ് ക്ലബ്ബ് തുടങ്ങിയവരുടെ പിന്തുണയുമുണ്ട്.
രാജാസിലെ പഠന കാലയളവുകളിൽ ഉപയോഗിക്കാമെന്ന വ്യവസ്ഥയിൽ അർഹരായ മുഴുവൻ കുട്ടികൾക്കും മൊബൈൽ നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഹെഡ്മിസ്ട്രസ് പി ആർ സുജാത ടീച്ചർ,JCI സീനിയർ പ്രസിഡണ്ട് സി.ശ്രീനിവാസൻ എന്നിവർ ഫോണുകൾ രക്ഷിതാക്കൾക്ക് കൈമാറി.
എം ഡി രഘുരാജ് , എം ടി രാമകൃഷ്ണൻ, മുഹമ്മദ് കോയ പി, എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് മോഹൻ കുമാർ കെ പി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി ആർ സുജാത സ്വാഗതവും ,എ കെ സുധാകരൻ നന്ദിയും രേഖപ്പെടുത്തി.
ടി വി സജിൽ കുമാർ, കെ മുജീബ് റഹ്മാൻ, എം പി ഇസ്ഹാഖ് , ജയശ്രീ എസ് എന്നിവർ നേതൃത്വം നൽകി.
സ്മാർട്ട്ഫോൺ ലൈബ്രറിക്ക് പുറമെ പലതരത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളോടൊപ്പവും രാജാസിലെ സ്റ്റാഫും ,പി ടി എ യും കൂടെയുണ്ട്.
നിർധനരായ കുട്ടികളുടെ ചികിത്സാ ഫണ്ടുകളും പഠന സൗകര്യമൊരുക്കലും , ആവശ്യമുള്ളവർക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കുന്നതിനും വേണ്ടി കൂടെയുണ്ട് രാജാസ് എന്ന പേരിൽ ഒരു കൂട്ടായ്മയും സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !