മലപ്പുറം ജില്ലയില്‍ 824 പേര്‍ക്ക് രോഗം; 1,104 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: ജില്ലയില്‍ 824 പേര്‍ക്ക് രോഗം; 1,104 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 811 പേര്‍
ഉറവിടമറിയാതെ 11 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 11,210 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 30,328 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 28) 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.  11.08 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 811 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,104 പേരാണ് തിങ്കളാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ 3,20,609 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

30,328 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,210 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 769 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 248 പേരും 112 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 455 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,142 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

പരീക്ഷ കേന്ദ്രങ്ങളില്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍
കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യാത്രാവേളയിലും കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരീക്ഷാ ഹാളുകളില്‍ കൃത്യമായ സാമൂഹിക അകലം ഉറപ്പാക്കുന്നതോടൊപ്പം പേന, കുടിവെള്ള ബോട്ടിലുകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ നേരത്തെ വിവരമറിയിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ 824 പേര്‍ക്ക് രോഗം; 1,104 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ തിങ്കള്‍ (ജൂണ്‍ 28) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 07
ആലങ്കോട് 24
ആലിപ്പറമ്പ് 05
അമരമ്പലം 05
ആനക്കയം 07
അങ്ങാടിപ്പുറം 09
അരീക്കോട് 06
ആതവനാട് 13
ചാലിയാര്‍ 09
ചീക്കോട് 05
ചേലേമ്പ്ര 07
ചെറിയമുണ്ടം 02
ചെറുകാവ് 04
ചോക്കാട് 05
ചുങ്കത്തറ 17
എടക്കര 07
എടപ്പാള്‍ 03
എടവണ്ണ 17
എടയൂര്‍ 11
ഏലംകുളം 07
കാലടി 02
കാളികാവ് 13
കല്‍പകഞ്ചേരി 02
കണ്ണമംഗലം 17
കരുളായി 02
കരുവാരക്കുണ്ട് 17
കാവനൂര്‍ 14
കീഴാറ്റൂര്‍ 03
കീഴുപറമ്പ് 04
കോഡൂര്‍ 12
കൊണ്ടോട്ടി 09
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 06
കുറുവ 01
കുറ്റിപ്പുറം 03
കുഴിമണ്ണ 03
മക്കരപ്പറമ്പ് 07
മലപ്പുറം 13
മമ്പാട് 11
മംഗലം 01
മഞ്ചേരി 33
മങ്കട 08
മാറാക്കര 09
മാറഞ്ചേരി 19
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 12
മൂര്‍ക്കനാട് 50
മൂത്തേടം 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 02
നന്നമ്പ്ര 06
നന്നംമുക്ക് 08
നിലമ്പൂര്‍ 14
നിറമരുതൂര്‍ 03
ഒഴൂര്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട് 13
പരപ്പനങ്ങാടി 09
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 05
പെരുമണ്ണ ക്ലാരി 19
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 14
പൊന്മുണ്ടം 05
പൊന്നാനി 14
പൂക്കോട്ടൂര്‍ 10
പോരൂര്‍ 03
പോത്തുകല്ല് 01
പുലാമന്തോള്‍ 29
പുളിക്കല്‍ 04
പുല്‍പ്പറ്റ 08
പുറത്തൂര്‍ 01
താനാളൂര്‍ 01
താനൂര്‍ 06
തലക്കാട് 04
തവനൂര്‍ 06
താഴേക്കോട് 02
തേഞ്ഞിപ്പലം 06
തെന്നല 18
തിരുന്നാവായ 04
തിരുവാലി 03
തൃക്കലങ്ങോട് 13
തൃപ്രങ്ങോട് 04
തുവ്വൂര്‍ 07
തിരൂര്‍ 15
തിരൂരങ്ങാടി 21
ഊര്‍ങ്ങാട്ടിരി 08
വളവന്നൂര്‍ 05
വള്ളിക്കുന്ന് 11
വട്ടംകുളം 07
വാഴക്കാട് 03
വാഴയൂര്‍ 03
വഴിക്കടവ് 15
വെളിയങ്കോട് 13
വേങ്ങര 06
വെട്ടത്തൂര്‍ 01
വെട്ടം 06
വണ്ടൂര്‍ 06

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !