മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസുകള്‍ സൗജന്യമാക്കുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യമുയര്‍ത്തി മലപ്പുറം മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി പ്രതിഷേധിക്കുകയും തുടര്‍ന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നല്‍കുകയും ചെയ്തു. ജൂണ്‍ ഒന്നിന് ട്രയല്‍ ക്ലാസുകള്‍ തുടങ്ങി കഴിഞ്ഞ ദിവസം ഒൗദ്യോഗികമായി ഓൺലൈൻ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങിയിട്ടും നിരവധി വിദ്യാര്‍ത്ഥികളാണ് പഠന പരിധിക്ക് പുറത്തിരിക്കുന്നത്.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നിരവധി വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇല്ലാതെ മാറി നില്‍ക്കുന്നത് അപമാനകരവും വിദ്യാഭ്യാസ അവകാശ നിഷേധവുമാണ്.
ഓൺലൈൻ സ്വകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം അധ്യാപകരേയും പി.ടി.എ കമ്മിറ്റികളെയും ചുമതലപ്പെടുത്തി സർക്കാർ തടിയൂരുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് മുന്നറിയിപ്പ് നൽകി.
ചടങ്ങില്‍ മലപ്പുറം മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അഖില്‍ ആനക്കയം അദ്ധ്യക്ഷത വഹിച്ചു .ജില്ല എം.എസ്.എഫ് സെക്രട്ടറി നവാഫ് കള്ളിയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു . അഡ്വ ജസീല്‍ പറമ്പന്‍ , ഇര്‍ഷാദ് കോഡൂര്‍ , റഹീസ് ആലുങ്ങല്‍, ആഷിഖ് പള്ളിമുക്ക്, എം.ടി മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !