ശക്തമായ മഴയിൽ കെട്ടിടം തകർന്ന് വീണ് മുംബൈയിൽ ഒമ്പത് പേർ മരിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകര്‍ന്നുവീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി.
അതേസമയം, മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !