എടയൂർ പഞ്ചായത്ത് വാർഡ് പതിനൊന്നിൽ എല്ലാ വീടുകളിലും പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്തു. വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ്റ നേതൃത്വത്തിലാണ് വാർഡിലെ നാനൂറ്റി അമ്പതോളം വരുന്ന മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റും കപ്പയും എത്തിച്ച് നൽകിയത്. ലോക് ഡൗൺ പശ്ചാത്തലത്തിൽ വാർഡ് പതിനൊന്നിലെ എല്ലാ കുടുംബങ്ങൾക്കും കിറ്റ് എത്തിക്കുന്നതിൻ്റെ ഭാഗമായി കൂട്ടായ്മയിലൂടെയും പ്രവാസികളിൽ നിന്നും ഫണ്ട് സ്വരൂപിച്ചാണ് കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്. വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വി.പി.ജമാൽ മാനു, കെ.പി.മൊയതു, കയ്യാല കുഞ്ഞുട്ടി, അൻവർ.എം, സുബൈർ. പി, മച്ചിങ്ങൽ സൈനുദ്ധീൻ, ടി.ടി.അബ്ദുൽ ജബ്ബാർ, ചെങ്കുണ്ടൻ നാസർ, സി.പി മൻസൂർ, അബിളി ടീച്ചർ, കെ.സാജിദ, ബാബു എടയൂർ,തുടങ്ങിയവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !