എടയൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ചെങ്കുണ്ടൻപടിയിൽ കപ്പ കർഷകന് തുണയായി സി.പിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തെത്തി. 2000 കിലോ വരുന്ന കപ്പയാണ് കർഷകൻ്റെ പക്കൽ നിന്നും വാങ്ങിച്ചു കൊണ്ട് പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്തത്. 650 ഓളം വരുന്ന വീടുകളിലാണ് കപ്പ വിതരണം ചെയ്തത്.
വിതരണോദ്ഘാടനം വാർഡ് മെമ്പർ മുഹമ്മദ് പി.എം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉണ്ണി കൃഷ്ണൻ, ഡിവൈഎഫ്ഐ മേഖലാ ജോ.സെക്രട്ടറി. റിഫായി യൂണിറ്റ് സെക്രട്ടറി. ബാബു,
റഫീഖ്, അപ്പു, ശിഹാബ്, ഹൈദർ, ബാലൻ, യൂസഫ് ഉണ്ണി എംതുടങ്ങിയവർ നേതൃത്യം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !