വീടുകളിൽ കഴിയുന്ന കോവിഡ് ബാധിതരെ അവരുടെ വീടുകളിൽ ചെന്ന് ആവശ്യമായ ചികിൽസയും മറ്റു അനുബന്ധ സേവനങ്ങളും നൽകിയാണ് ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സി വേറിട്ട പ്രവർത്തനം നടത്തുന്നത്.
കോവിഡ് പോസിറ്റിവ് രോഗികൾക്ക് ആശ്വാസം പകരുന്നതിനും ഭീതി അകറ്റുന്നതിനും മറ്റു രോഗമുള്ളവരാണോ എന്നറിയുന്നതിനും വേണ്ടി ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി യും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലും സംയുക്തമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ 17 , 18 , 19 , വാർഡുകളിൽ
കോവിഡ് ചികിൽസയിൽ വിദഗ്ധരായ ഡോക്ടർമാരുടെയും, കൗൺസിലർ മാരുടെയും, RRT അംഗങ്ങളുടെയും സഹകരണത്തോടെ "ഒറ്റയ്ക്കല്ല ഒപ്പമുണ്ട് കെഎംസിസി" എന്ന സന്ദേശവുമായാണ് ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി "ഡോക്റ്റർ അറ്റ് ഹോം" പ്രോഗ്രാം സംഘടിപ്പിച്ചത്.
കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ എമർജൻസി ഡിപാർട്മെന്റ് ഡോക്ടർ നിസാർ നേതൃത്വം നൽകി.
വാർഡ് കൗൺസിലർ സി. മൊയ്‌തീൻ കുട്ടി ,
ഇന്ത്യനൂർ മുസ്ലിം ലീഗ് നേതാവും കെഎംസിസി മുൻ ഉപദേശക സമിതി അംഗവുമായ അബു മാസ്റ്റെർ ,
RRT അംഗങ്ങളായ പി പി യൂസുഫ് , എം പി . ഫിറോസ്, പി .ശാഹുൽ, ഹമീദ്, കെ.വി സലാം, ഷാനു
കെഎംസിസി കൺവീനർ കബീർ സി, പ്രവർത്തകരായ
മുനീർ. പി , കെ.എം യുസുഫ്,ജാബിർ. അൻവരി, എന്നിവരുടെ സഹകരണത്തോടെ 50 രോഗികളെ നേരിൽ കണ്ടു ആശ്വസിപ്പിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി പ്രവർത്തകരും നാട്ടുകാരും
ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ M. P, ജനറൽ സെക്രട്ടറി മുജീബ് കൂത്തുമാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !