ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ

0

ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍ | Malayalee youth killed in Sharjah

ഷാര്‍ജ: ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു കൊലപാതകം നടന്നത്. ജോലി അവധിയായിരുന്ന ദിവസം വിഷ്ണു ഭൂരിഭാഗം ആഫ്രിക്കക്കാര്‍ താമസിക്കുന്ന ബാര്‍ബര്‍ഷോപ്പിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ പോയിരുന്നു. ഇവിടെ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. പ്രതികള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഷാര്‍ജ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കും. ഇടുക്കി കട്ടപ്പന കൂട്ടാര്‍ സ്വദേശി തടത്തില്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിഷ്ണു.

മലയാളി ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ഷോപ്പില്‍ മൂന്നുവര്‍ഷമായി വിഷ്ണു വിജയന്‍ ജോലി ചെയ്യുന്നു. മരിച്ച ദിവസം ഇന്ത്യന്‍ സമയം ഒന്നരയ്ക്ക് നാട്ടില്‍ സഹോദരനെ വിഷ്ണു വിജയന്‍ ഫോണ്‍ ചെയ്തതായി സഹോദരി ഭര്‍ത്താവ് ബിനു പറഞ്ഞു. നാട്ടില്‍ വിവാഹാലോചനയും നടക്കുന്നുണ്ട്, അടുത്തമാസം അവധിയ്ക്ക് നാട്ടിലെത്തുമെന്നും അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിലെ ഏക ആശ്രയമാണ് വിഷ്ണു. വിജയന്റെയും ലളിതയുടേയും മകനാണ്. സഹോദരങ്ങള്‍: വിപിന്‍, ഉണ്ണിമായ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !