കഞ്ഞിപ്പുര മൂടാൽ ബൈപാസിൻ്റെ പണി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ആതവനാട് ലോക്കൽ സെക്രട്ടറി അരീക്കാടൻ മമ്മു മാസ്റ്റർ അടക്കം നാട്ടുകാർ പലരും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സിക്യുട്ടിവ് എൻജിനീയർ അഷ്റഫ്, പൊന്നാനി അസി: എക്സിക്യുട്ടിവ് എൻജിനീയർ, കുറ്റിപ്പുറം അസി: എൻജിനീയർ
ജോമോൻ തുടങ്ങിയവർ കഞ്ഞിപ്പുര മുതൽ മൂടാൽ വരെയുള്ള സ്ഥലം സന്ദർശിക്കുകയും റോഡ് പ്രവർത്തിയിലെ പുരോഗതി വിലയിരുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തു,
കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള റോഡ് ഇപ്പോൾ കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ് മഴ കൂടി പെയ്താൽ ജനങ്ങളുടെ യാത്രാദുരിതം പതിന്മടങ്ങാകും ഈ പ്രശ്നത്തിന് ഒരു മാസത്തിനുള്ളിൽ പരിഹാരം കാണണമെന്ന് ജനങ്ങളുടെ മുന്നിൽ വെച്ച് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോൺട്രാക്ടറായ മങ്കട സ്വദേശി അഹമ്മദ് കുട്ടിക്ക് നിർദ്ദേശം നൽകി, ബാക്കി ഭാഗത്തെ ജോലികൾ വേഗത കൂട്ടി പെട്ടൊന്ന് പൂർത്തിയാക്കാനും തീരുമാനിച്ചു.
KSEB -യിൽ നിന്നുള്ള പോസ്റ്റ് മാറ്റൽ, വാട്ടർ അതോറിറ്റിയിൽ നിന്നുള്ള പൈപ്പ് മാറ്റൽ എന്നിവ വേഗത്തിലാക്കാനും തീരുമാനിച്ചു.
ഉദ്യോഗസ്ഥർക്ക് പുറമെ സി.പി.എം ആതവനാട് ലോക്കൽ സെക്രട്ടറി അരീക്കാടൻ മമ്മു മാസ്റ്റർ, മെമ്പർ മണി,മാരാത്ത് കുഞ്ഞുട്ടി, ഷംസു കഞ്ഞിപ്പുര, പവിത്രൻ, MV മരക്കാർ,വട്ടമണ്ണിൽ ഉമ്മർ, ഫാറൂഖ് കഞ്ഞിപ്പുര, TP അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !