വാക്ക് പാലിച്ച് ഡോ:കെ ടി ജലീൽ എം.ഏൽ.എ : 150 സ്മാർട്ട്ഫോണുകൾ കൈമാറി

0


തവനൂർ മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്ന "സ്മാർട്ട് തവനൂർ ചാലഞ്ചിലേക്ക്" ഓരോ പഞ്ചായത്തിലേക്കും
 15 എണ്ണം വീതം 105 സ്മാർട്ട് ഫോണുകൾ എടപ്പാൾ, തിരൂർ ബി.ആർ.സി കളുടെ ചുമതലക്കാർക്ക് ഡോ: കെ.ടി. ജലീൽ എം.എൽ.എ ഇന്ന് കൈമാറി. കഴിഞ്ഞ ആഴ്ച യോഗം ചേർന്ന് എടുത്ത തീരുമാനമാണ് ഇതോടെ യാഥാർത്ഥ്യമായത്. തവനൂർ നിയോജക മണ്ഡലം MLA 105 എണ്ണവും മുഴുവൻ ഗവ:, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും ജനപ്രതിനിധികളും ഓരോ സ്മാർട്ട് ഫോണുകൾ വീതവും സംഘടിപ്പിച്ചു നൽകണമെന്നായിരുന്നു തിരൂർ ഡി.ഇ.ഒയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ഡോ: കെ.ടി. ജലീൽ നിർദ്ദേശിച്ചത്. പ്രസ്തുത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ കൈമാറ്റം നടന്നത്.

എടപ്പാൾ ബി.ആർ.സിയിൽ വെച്ചു നടന്ന ഹ്രസ്വമായ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: മോഹൻദാസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ശിവദാസൻ എന്ന ബാബു, ഫുക്കാർ, തിരൂർ ഡി.ഇ.ഒ രമേശ് കുമാർ, എടപ്പാൾ, തിരൂർ എ.ഇ.ഒ മാർ, അദ്ധ്യാപക പ്രതിനിധികൾ എന്നിവരും സ്മാർട്ട് ഫോൺ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

പറഞ്ഞ വാക്ക് പാലിക്കാനായതിൽ അളവറ്റ സന്തോഷമുണ്ടെന്ന് ജലീൽ വിതരണോൽഘാടന പരിപാടിയിൽ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:



Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !