സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം

0
സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം | Center makes hallmarking mandatory for gold

കൊച്ചി
: ഇന്ന് മുതല്‍ സ്വര്‍ണ്ണക്കടകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 14,18, 22 കാരറ്റ് സ്വര്‍ണം മാത്രമേ സ്വര്‍ണക്കടകളില്‍ ഇനി മുതല്‍ വില്‍ക്കാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, ആഭരണത്തില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാള്‍മാര്‍ക്കില്‍ ഉണ്ടാകും.

സ്വര്‍ണ വിപണിയിലെ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. നേരത്തെ ഇത് നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. നാളെ മുതല്‍ ആഭരണ ശാലകളില്‍ വില്‍ക്കുന്ന സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാണ്.

സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച്‌ എത്ര കാരറ്റിന്റേതാണ് ആഭരണങ്ങള്‍ എന്നത് ഓരോ ആഭരണത്തിലും മാര്‍ക്ക് ചെയ്തിരിക്കണമെന്നതാണ് ഈ നിബന്ധനയില്‍ ഏറ്റവും പ്രധാനം. സ്വര്‍ണ വ്യാപാര മേഖയിലെ ഇടപാടുകള്‍ സുതാര്യമാക്കുമെന്നും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്നുമാണ് വിലയിരുത്തല്‍.

ആഭരണം കടകളില്‍ നിന്ന് വാങ്ങുമ്ബോഴേ ഹാള്‍മാര്‍ക് നിര്‍ബന്ധമുള്ളൂ. കൈവശമുള്ള പഴയ സ്വര്‍ണം വില്‍ക്കുന്നതിനു ഹാള്‍മാര്‍ക്ക് വേണ്ട. വിറ്റാല്‍ വിപണി വിലക്കും മാറ്റിനും അനുസരിച്ചുള്ള വില കിട്ടും. എന്നാല്‍ വാങ്ങുന്ന പുതിയ ആഭരണത്തില്‍ ഹാള്‍മാര്‍ക്ക് ഉണ്ടെന്നു ഉപഭോക്താക്കള്‍ ഉറപ്പാക്കണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !