ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

0
ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എഞ്ചിന്‍ തട്ടി മരിച്ചു | A railway employee was hit by an engine and died during a track inspection

തൃശ്ശൂര്‍
: മണ്‍സൂണ്‍ പട്രോളിങ്ങിനിടെ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ട്രാക്ക്മാന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. 40കാരനായ ഹര്‍ഷ കുമാര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരിക്കേറ്റ് ചികിത്സയിലാണ്. രാത്രിയില്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എഞ്ചിന് ഇടിച്ച്‌ തെറിപ്പിച്ചത്.

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം ഉണ്ടായത്. മഴ മൂലം ട്രാക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. സ്‌റ്റേഷനില്‍ നിന്നും രാജധാനി എക്‌സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത് കണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറി. എന്നാല്‍ ഈ സമയം ഒല്ലൂര്‍ ഭാഗത്തു നിന്നും എന്‍ജിന്‍ വരുന്ന വിവരം അറിഞ്ഞില്ല. എഞ്ചിന്‍ ഹോണ്‍ മുഴക്കിയെങ്കിലും രാജധാനിയുടേതെന്ന് ഇരുവരും ധരിച്ചിരിക്കാനും സാധ്യതയുണ്ട്.

ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് ഹര്‍ഷന്‍ മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടയ്ക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. ഇയാളെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !