- ഒരു ഗോൾ കൂടി നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പുരുഷ ഫുട്ബോളിലെ ടോപ് സ്കോറർ
- യൂറോ കപ്പ് പ്രീ ക്വാർട്ടർ ഇന്നു രാത്രി 12.30: ബൽജിയം – പോർച്ചുഗൽ
ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിലെ ഏറ്റവും ഉജ്വലമായ റെക്കോർഡുകളിലൊന്ന് സ്വന്തം പേരിലെഴുതാൻ ഇന്നു സെവിയ്യയിലെ ലാ കാർറ്റുഹ സ്റ്റേഡിയത്തിലിറങ്ങുന്നു. മഗല്ലന്റെ സമുദ്രസഞ്ചാരം ഭൂമി ഒരു ഗോളമാണെന്നു തെളിയിച്ചെങ്കിൽ യൂറോ കപ്പിൽ ഇന്നു ബൽജിയത്തിനെതിരെ ഗോളടിച്ചാൽ ക്രിസ്റ്റ്യാനോ ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗോളസൃഷ്ടിയായ ഫുട്ബോളിന്റെ രാജാവാകും!
രാജ്യാന്തര പുരുഷ ഫുട്ബോളിൽ 109 ഗോളുകളുമായി ഇറാൻ താരം അലി ദേയിക്ക് ഒപ്പം നിൽക്കുകയാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ. റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് ഇതിലും മികച്ചൊരു അവസരമില്ല. കാരണം, യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരാളികൾ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബൽജിയമാണ്. ഇന്നു ക്രിസ്റ്റ്യാനോ ഗോളടിക്കുകയും പോർച്ചുഗൽ ജയിക്കുകയും ചെയ്താൽ കിരീടത്തിലേക്ക് അതിൽപരം ഇന്ധനം വേറെയില്ല. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
സീരി എയില്‍ ഒന്നാമന്‍ താന്‍ തന്നെയെന്ന് തെളിയിക്കാന്‍ പൊരുതിക്കൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയും ലുക്കാക്കുവും ഇന്ന് യൂറോ കപ്പില്‍ നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പോര്‍ച്ചുഗലിനെ ബെല്‍ജിയം നേരിടുമ്ബോള്‍ കിരീടത്തിന് അരികെ ഒരിക്കല്‍ കൂടി വീണ് പോകാതിരിക്കാനാണ് മാര്‍ട്ടിനസിന്റെ സുവര്‍ണ തലമുറയുടെ ശ്രമം.
ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് വ്യക്തിഗത നേട്ടങ്ങളെയെല്ലാം ലുക്കാക്കു പാടെ തള്ളി. ടീം എന്ന നിലയില്‍ കിരീടത്തിലേക്ക് എത്തുന്നതിലാണ് എല്ലാ ശ്രദ്ധയും എന്ന് ലൂക്കാക്കു പറഞ്ഞു. ഗ്രൂപ്പ് ചാമ്ബ്യന്മാരായി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ മരണ ഗ്രൂപ്പില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായണ് പോര്‍ച്ചുഗല്‍ അവസാന 16ലേക്ക് കടന്നത്.
യൂറോയില്‍ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്ബോള്‍ 5 ഗോളുകളാണ് ക്രിസ്റ്റ്യാനോയില്‍ നിന്ന് വന്നത്. ലുക്കാക്കു മൂന്ന് ഗോളുകളും. ഒരു ഗോള്‍ കൂടി നേടിയാല്‍ രാജ്യാന്തര ഫുട്ബോളിലെ ഗോള്‍ നേട്ടത്തില്‍ ഇറാന്‍ താരത്തെ മറികടന്ന് ക്രിസ്റ്റ്യാനോ ഒന്നാമതെത്തും. കഴിഞ്ഞ സീസണില്‍ സിരി എയില്‍ 28 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. എന്നാല്‍ ക്രിസ്റ്റ്യാനോയേക്കാള്‍ 5 ഗോളുകള്‍ കുറവ് നേടിയിട്ടും ഇന്റര്‍ മിലാനെ കിരീടത്തിലേക്ക് എത്തിച്ചത് വഴി സീസണിന്റെ താരമായത് ലുക്കാക്കു.
മാര്‍ട്ടിനസിന് കീഴില്‍ കഴിഞ്ഞ 58 മത്സരങ്ങളില്‍ ബെല്‍ജിയം ഗോള്‍ അടിക്കാതിരുന്നത് രണ്ട് കളിയില്‍ മാത്രം. അതില്‍ ഒന്ന് പോര്‍ച്ചുഗലിന് എതിരെയാണ്. 2018 ജൂണില്‍ ബെല്‍ജിയവും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. മറ്റൊന്ന് 2018 ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിന് എതിരേയും.
ആന്റി റൊണാള്‍ഡോ പ്ലാനുകളുമായല്ല മത്സരത്തിന് ഇറങ്ങുക എന്ന് ബെല്‍ജിയം പരിശീലകന്‍ മാര്‍ട്ടിനസ് വ്യക്തമാക്കി കഴിഞ്ഞു. ഒരു കളിക്കാരന് വേണ്ടി പ്ലാന്‍ തയ്യാറാക്കിയാല്‍ മറ്റ് കളിക്കാരില്‍ നിന്ന് വലിയ ആഘാതം നേരിടേണ്ടി വരുമെന്ന് മാര്‍ട്ടിനസ് ചൂണ്ടിക്കാണിക്കുന്നു. ബെര്‍ജിയം-ക്രിസ്റ്റ്യാനോ പോരാവില്ല നടക്കാന്‍ പോവുന്നത്, ബെല്‍ജിയം-പോര്‍ച്ചുഗല്‍ പോരായിരിക്കും എന്നാല്‍ ബെല്‍ജിയം ഡിഫന്റര്‍ വെര്‍ടോഗന്‍ പറയുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !