ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക്

0
ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക് | Introducing Live Audio Room Feature Facebook

Facebook Live Audio Chat Room: തത്സമയ ഓഡിയോ ചാറ്റ് റൂം അവതരിപ്പിച്ച് ഫെയ്സ്ബുക്കും. ഫെയ്സ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമും, പോഡ്കാസ്റ്റ് സംവിധാനവും പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ ഐഫോൺ ഉപഭോക്താക്കളായ സെലബ്രറ്റികൾക്ക് മാത്രമായിരുന്നു ഈ സൗകര്യം. എന്നാൽ ഇപ്പോൾ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലൈവ് റൂമുകൾ ലഭ്യമായിട്ടുണ്ട്.

അടുത്ത മാസങ്ങളിൽ ഈ സംവിധാനം കൂടുതൽ വിപുലീകരിക്കുമെന്നും സെലിബ്രിറ്റികൾക്കും ഗ്രൂപ്പുകൾക്കും ലൈവ് ഓഡിയോ റൂമുകൾ നടത്താൻ സാധിക്കുമെന്നും ഫെയ്സ്ബുക്ക് ഒരു ബ്ലോഗിൽ പറഞ്ഞു.

ഓഡിയോ ചാറ്റ് റൂമുകളിൽ പങ്കെടുക്കുന്നവർക്കും സംസാരിക്കുന്നവർക്കും പണം സംഭാവന ചെയ്യാൻ കഴിയുന്ന സംവിധാനം റൂമിൽ ഉണ്ടാകുമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഓരോ റൂമിലും സംസാരിക്കാൻ കഴിയുന്നവരുടെ എണ്ണം 50 പേരെയാണ് ഫെയ്സ്ബുക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫെയ്സ്ബുക്കിലുള്ള ആർക്കു വേണമെങ്കിലും ലൈവ് ഓഡിയോ റൂമുകളിൽ പങ്കെടുത്ത് കേൾക്കാൻ സാധിക്കും.

“സെലിബ്രിറ്റികൾക്ക് സുഹൃത്തുക്കളെ, ആരാധകരെ, മറ്റു വെരിഫിക്കേഷനുള്ള സെലിബ്രിറ്റികളെ ഏതൊരു കേൾവിക്കാരനെയും സംസാരിക്കാനായി ക്ഷണിക്കാൻ കഴിയും. റൂം തുടങ്ങുന്നയാൾക്ക് മുൻകൂട്ടിയോ സംസാരത്തിനിടയിലോ സംസാരിക്കാൻ ആളുകളെ ക്ഷണിക്കാം” ഫെയ്സ്ബുക്ക് പറഞ്ഞു. ലൈവ് ചാറ്റ് റൂമുകൾ ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകളിലൂടെയും ന്യൂസ് ഫീഡിലൂടെയും അറിയാൻ സാധിക്കും.

താൽപര്യമുള്ള ഓഡിയോ ചാറ്റ് റൂമുകളെ ഫെയ്സ്ബുക്ക് ഓർമിപ്പിക്കുന്നതിനായി ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാമെന്നും കമ്പനി പറഞ്ഞു. “നിങ്ങൾ ഒരു സംഭാഷണം കേൾക്കുമ്പോൾ, ഒരു സുഹൃത്തോ ഫോളോവറോ ജോയിൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും” ഫെയ്സ്ബുക്ക് പറഞ്ഞു.

കേൾക്കുന്നവർക്ക് ലൈവ് ക്യാപ്ഷൻ ഇനേബിൾ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. സ്‌പീക്കറായി പ്രവേശിക്കുന്നതിന് അഭ്യർത്ഥിക്കാൻ ‘റൈസ് എ ഹാൻഡ്’ ബട്ടണും ഉണ്ടായിരിക്കും. എന്നാൽ ഈ ലൈവ് ചാറ്റ് റൂം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ട്വിറ്ററും ഡിസ്കോർഡും അവരുടെ സ്വന്തം ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനം നേരത്തെ പുറത്തിറക്കിയിരുന്നു. ‘ഗ്രീൻറൂം’ എന്ന പേരിൽ സ്പോട്ടിഫൈയും കഴിഞ്ഞ ദിവസം അവരുടെ ലൈവ് ഓഡിയോ ചാറ്റ് റൂം പുറത്തിക്കിയിരുന്നു. ലിങ്ക്ഡിൻ സമാന സംവിധാനം പുറത്തിറക്കിയിട്ടുണ്ട്. വോയിസ് ചാറ്റ് 2.0 എന്ന പേരിൽ ടെലഗ്രാം പുതിയ ഓഡിയോ സർവീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ഹൗസ് വലിയ രീതിയിൽ പ്രചാരം നേടിയതിനു പിന്നാലെയാണ് കൂടുതൽ ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനങ്ങൾ വരുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !