പരിസ്ഥിതി ദിനം: ഒയിസ്ക വിവിധ പരിപാടികൾ സംഘടിപ്പിച്ചു

0
പരിസ്ഥിതി ദിനം: ഒയിസ്ക വിവിധ പരിപാടികൾ സംഘടിപ്പിച്ചു | Environment Day: Oiska organized various events


വളാഞ്ചേരി: ഒയിസ്ക വളാഞ്ചേരി ചാപ്റ്ററിൻറെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈ നടീൽ ,വൃക്ഷതൈ വിതരണം, എൽ.പി, യു.പി സ്കൂൾ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഓയിസ്ക യൂത്ത് ഫോറം മലപ്പുറം ജില്ലയിലെയും, പട്ടാമ്പി താലൂക്കിലെയും ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ പി.എൻ. ഹരിനന്ദ (ജി.വി.എച്ച്.എസ്.എസ് വട്ടേനാട്, പാലക്കാട് ), എസ്. അഭിനന്ദ് (വി.എച്ച്.എസ് എസ് വളാഞ്ചേരി, മലപ്പുറം), പി.പി. ശലഭ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ, മലപ്പുറം) എന്നീ വിദ്യാർഥികൾ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.

വളാഞ്ചേരി ടൗണിലും, ചാപ്റ്റർ അംഗങ്ങൾ, യൂത്ത് ഫോറം അംഗങ്ങൾ,വുമൺഫോറം അംഗങ്ങൾ എന്നിവരുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടു. ചിൽഡ്രൻ ഫോറസ്ട്രി പ്രോഗ്രാമിൻറെ 
 ഭാഗമായി വളാഞ്ചേരി മേഖലയിലെ വിവിധ സ്കൂളുകൾ, സ്കൗട്ട്,ഗൈഡ്, എൻ.എസ്.എസ് യൂണിറ്റ്, ക്ലബുകൾ എന്നിവർക്ക് തൈകൾ വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീകാന്ത് കെ,കരുണാകരൻ കെ, വാസുദേവൻ എം, അനുപ് എം,മുഹമ്മദ് അൻഷിദ്, നജ്മുദീൻ ടി, രാധിക സി വി, നിഷാദ്, ഹരികൃഷ്ണൻ ആർ,, നിബിൻ ടി.പി, അനന്തു ബി, അഭിനന്ദ് ബി എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !