യൂറോ കപ്പ്: ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ സമനിലയിൽ പിടിച്ച് ഹംഗറി

0
യൂറോ കപ്പ്: ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ സമനിലയിൽ പിടിച്ച് ഹംഗറി | Euro Cup: Hungary draw with world champions France

ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ സമനിലയിൽ പിടിച്ച് ഹംഗറി. യൂറോയിലെ മരണ ഗ്രൂപ്പായ എഫിൽ നടന്ന പോരാട്ടത്തിൽ ഏറ്റുമുട്ടിയ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളിയിൽ ആദ്യം ഗോൾ നേടിയ ഹംഗറിയെ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഫ്രാൻസ് ഒപ്പം പിടിച്ചത്. ഹംഗറിക്കായി ഫിയോളയും ഫ്രാൻസിനായി ഗ്രീസ്മാനും ഗോളുകൾ നേടി. ഗ്രൂപ്പ് എഫിൽ നിലവിൽ നാല് പോയിൻ്റുമായി ഫ്രാൻസ് ഒന്നാമതാണ്. ഒരു പോയിൻ്റുമായി ഹംഗറി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.  

ആദ്യ പകുതിയിലെ 14ാം മിനിറ്റിൽ തന്നെ ഫ്രാൻസ് കളിയിൽ ലീഡ് എടുക്കേണ്ടതായിരുന്നു. പക്ഷേ ഹംഗറി ഗോളിയായ ഗുലാഷിയുടെ ഇരട്ട സേവ് അവരെ ഗോളിൽ നിന്നും അകറ്റി. ബോക്സിനു മുന്നിൽ നിന്ന് എംബാപെ ബെൻസിമക്ക് പന്ത് നീട്ടി നൽകി. ബോക്സിനു പുറത്ത് വച്ച് ബെൻസിമ എടുത്ത ഷോട്ട് ഹംഗറി ഗോളി തടഞ്ഞിട്ടു. പക്ഷേ പന്ത് മുന്നിൽ ഉണ്ടായിരുന്ന ഗ്രീസ്മാൻ്റെ കാലിലേക്കാണ് പോയത്. ഗോളി മാത്രം മുന്നിൽ നിൽക്കെ ഫ്രഞ്ച് താരം എടുത്ത ഷോട്ട് പക്ഷേ ഗോളിക്ക് നേരെയാണ് പോയത്, എളുപ്പത്തിൽ അത് തടഞ്ഞിട്ടു കൊണ്ട് ഹംഗറി ഗോളി അപകടം ഒഴിവാക്കി.

കളി കയ്യിലാക്കി ഫ്രാൻസ് ഹംഗറി ഗോൾമുഖത്ത് വീണ്ടും ആക്രമണങ്ങൾ നടത്തുന്നതിനിടെ 30ാംമിനിറ്റിൽ അവർക്ക് വീണ്ടുമൊരു അവസരം കിട്ടി. മധ്യനിരയിൽ നിന്നും ലഭിച്ച പന്തിനെ രണ്ട് ഹംഗറി പ്രതിരോധ താരങ്ങളുടെ വെല്ലുവിളി അതിജീവിച്ച് അതിസമർത്ഥമായി എംബാപെ അത് ബോക്സിനു നടുവിലേക്ക് ബെൻസിമക്ക് മറിച്ച് നൽകിയെങ്കിലും പന്തിലേക്ക് ഓടിയടുത്ത ബെൻസിമ എളുപ്പത്തിൽ ഗോൾ നേടാവുന്ന ഒരു അവസരത്തിൽ പന്ത് പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു. പിന്നീട് ഹംഗറി പ്രതിരോധ നിര ഉറച്ചു നിന്നതോടെ ഫ്രാൻസ് മുന്നേറ്റങ്ങളുടെ മൂർച്ച കുറഞ്ഞു.

അതുവരെ ഫ്രാൻസിനെ പന്തുമായി കളിക്കാൻ അനുവദിച്ച ഹംഗറി ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അവർക്ക് കിട്ടിയ ഒരു ചാൻസിൽ കളിയിൽ ലീഡ് നേടി. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു കളിയുടെ ഒഴുക്കിനെതിരായ ഹംഗറിയുടെ ഗോൾ വന്നത്. ഫ്രഞ്ച് താരം റാഫേൽ വരാൻ ക്ലിയർ ചെയ്ത പന്ത് കാലിൽ കിട്ടിയ സോളായ് ഒരുക്കിയെടുത്ത ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ വന്നത്. സോളായ് നീട്ടിക്കൊടുത്ത പന്തുമായി മുന്നേറിയ ഫിയോളയെ തടയാൻ ഫ്രഞ്ച് പ്രതിരോധ നിര താരമായ വരാന് കഴിഞ്ഞില്ല. പന്തുമായി ബോക്സിലേക്ക് കയറിയ താരം നിയർ പോസ്റ്റിലേക്ക് എടുത്ത ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനെ മറികടന്ന് വലയിൽ. 

ആദ്യ പകുതിയിൽ ലീഡ് നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഹംഗറി രണ്ടാം പകുതിയിൽ ഇറങ്ങിയത്. ലോക ചാമ്പ്യൻമാർക്കെതിരെ ആദ്യം ഗോൾ നേടിയത് അവരുടെ ശരീർഭാഷയെ തന്നെ മാറ്റിയിരുന്നു. ആദ്യ പകുതി പോലെ ഫ്രഞ്ച് താരങ്ങളെ എളുപ്പത്തിൽ മുന്നേറാൻ അവർ അനുവദിക്കുന്നുണ്ടായിരുന്നില്ല. ഗോൾ നേടാൻ വേണ്ടി ഫ്രഞ്ച് പരിശീലകനായ ദേഷാം മധ്യനിരയിൽ നിന്നും റാബിയോട്ടിനെ വലിച്ച് മുന്നേറ്റ നിരയിൽ ഡെംബലയെ കൊണ്ടുവന്നു. പരിശീലകൻ്റെ മാറ്റം ശെരി വച്ച് കൊണ്ട് 59ാം മിനിറ്റിൽ താരം ഗോളിന് അടുത്ത് വരെയെത്തി. രണ്ട് ഹംഗറി പ്രതിരോധ താരങ്ങളെ മറികടന്ന് ഡെംബലെ ഷോട്ട് എടുത്തെങ്കിലും താരത്തിൻ്റെ ഷോട്ട് സൈഡ് പോസ്റ്റിൽ തട്ടി മടങ്ങി.

പക്ഷേ പിന്നാലെ തന്നെ ഫ്രാൻസിന് അവരുടെ സമനില ഗോൾ നേടാനായി. 66ാം മിനിറ്റിൽ എംബാപെ ഒരുക്കി തന്ന അവസരത്തിൽ മനോഹരമായ ഫിനിഷിലൂടെ ഗ്രീസ്മാൻ ആണ് ഗോൾ നേടിയത്. പന്തുമായി മുന്നേറിയ എംബാപെ ഹംഗറി പ്രതിരോധ നിരയെ മറികടന്ന് ഗോൾപോസ്‌റ്റിൻ്റെ വലത് വശത്ത് നിന്ന് ഉള്ളിലേക്ക് നീട്ടി നൽകിയ പാസ് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. പന്തിലേക്ക് ഓടിയടുത്ത ഗ്രീസ്മാന് പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നു. താരത്തിൻ്റെ ഷോട്ടിൽ പന്ത് ഗോൾപോസ്റ്റിൻ്റെ വലത് മൂലയിലേക്ക് കയറി.

തോൽവി ടൂർണമെൻ്റിൽ തങ്ങളുടെ മുന്നോട്ട്പോക്കിന് തടസ്സമാകും എന്ന ബോധ്യമുണ്ടായിരുന്ന ഹംഗറി അവരുടെ പ്രതിരോധം ഉറപ്പിച്ച് നിർത്തി ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളെ നിർവീര്യമാക്കി നിർത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !