ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതല്‍ യു.എ. ഇയുടെ താമസ വിസയുള്ള, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവര്‍ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആര്‍. നെഗറ്റീവ് റിസര്‍ട്ട് ഹാജരാക്കണം.
യു.എ.ഇയിലെത്തിയാല്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍. പരിശോധനയുണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്നുമാണ് വ്യവസ്ഥ. യാത്രാവിലക്കിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് പ്രവാസികള്‍ യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരക്കാര്‍ക്ക് ആശ്വാസമാണ് യു.എ.ഇയുടെ പുതിയ തീരുമാനം.
കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്‌സിന്‍ ആണ് യു.എ.ഇ. അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്‌സീന് അംഗീകാരമില്ല. കോവാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും വിസിറ്റിങ് വിസക്കാര്‍ക്കും എപ്പോള്‍ മുതല്‍ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ത്യയ്ക്ക് പുറമെ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും യുഎഇ പിൻവലിച്ചിട്ടുണ്ട്.
Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for inbound passengers from South Africa, Nigeria and India, effective from Wednesday 23 June 2021.https://t.co/Zfma4YWugQ pic.twitter.com/NkhIzaQwzI
— Dubai Media Office (@DXBMediaOffice) June 19, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !