'ഇൻ കാർ ഡൈനിംഗ്' ; സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന സംവിധാനം ഇനി കുറ്റിപ്പുറത്തും

0
'ഇൻ കാർ ഡൈനിംഗ്' ; സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന സംവിധാനം  | 'In Car Dining'; Food delivery system in own vehicles

കുറ്റിപ്പുറം
: ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ 'ഇൻ കാർ ഡൈനിംഗ്' സംവിധാനം കുറ്റിപ്പുറത്തും തുടക്കമാവും. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ആഹാർ റസ്റ്റോറന്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യാതെ ഭക്ഷണം കഴിക്കാമെന്നുള്ളതാണ് 'ഇൻ കാർ ഡൈനിംഗ്' സംവിധാനത്തിന്റെ പ്രത്യേകത. 

പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 30ന് വൈകീട്ട് നാലിന് കായംകുളം ആഹാർ റസ്റ്റോറന്റിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇതോടൊപ്പം കൊട്ടാരക്കര, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ആഹാർ റസ്റ്റോറന്റുകളിലും 'ഇൻ കാർ ഡൈനിംഗ്' ആരംഭിക്കും. പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് കെ.ടി.ഡി.സി ഹോട്ടലുകളെ ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ഇൻ കാർ ഡൈനിംഗ് തുടങ്ങും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !