കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ

0
കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ | Indigo offers discounted ticket prices for passengers who have taken the Kovid vaccine

ന്യൂഡല്‍ഹി
: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്‌കൗണ്ട് ഓഫര്‍ നിലവില്‍ വരികയെന്ന് കമ്ബനി പത്രക്കുറിപ്പില്‍ അറിയിച്ചു.

പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍.
ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !