ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു; വാട്സ്‌ആപ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി

0
ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു; വാട്സ്‌ആപ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി | Intrudes on customer privacy; Petition filed in the High Court seeking a ban on WhatsApp

കൊച്ചി:
  വാട്സ്‌ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി. കേന്ദ്ര ഐ ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്സ് ആപ് നിരോധിക്കണം എന്നാണ് ഹര്‍ജികാരന്റെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ ആണ് വാട്സ് ആപ് വിലക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്സ് ആപിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വാട്സ്‌ആപ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്സാപ് ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വാട്സ്‌ആപ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഓമനക്കുട്ടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.നിലവില്‍ ലോകത്താകമാനം ഉള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപാണ് വാട്സ് ആപ്. ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഇന്‍ഡ്യയില്‍ 30കോടിയിലധികം ആളുകളാണ് വാട്സ് ആപ് ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !