രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

0
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു Kovid cases in the country have crossed three crore

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6.43 ലക്ഷമായി കുറഞ്ഞു. 82 ദിവസത്തിന് ശേഷമാണ് സജീവ കേസുകള്‍ ഇത്രയധികം കുറയുന്നത്.

68,817 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാണ് എന്നത് ആശ്വാസകരണാണ്. ഇന്നലെത്തെ ടി.പി.ആര്‍ 2.67 ആണ്.

1,358 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3.9 ലക്ഷം കടന്നു. ഇതുവരെ 29 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. 23 കോടിയില്‍ പരം ജനങ്ങള്‍ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു കഴിഞ്ഞു.

കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !