മക്കയിൽ മലയാളി നഴ്സിന്റെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് കുടുംബം

0
മക്കയിൽ മലയാളി നഴ്സിന്റെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് കുടുംബം

മക്കയിൽ താമസ സ്ഥലത്ത് മരച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്‌സ് മുഹ്‌സിനയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം രം​ഗത്ത്.

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധന പീഡനം മൂലമാമാണ് മരണമെന്നും ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിൽ ഭർത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചൽ സ്വദേശിനിയായ മുഹ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷമായിഇവർ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു.

അതേസമയം റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് സമീർ വിവരമറിഞ്ഞ് മക്കയിലെത്തി. ഇദ്ദേഹം ഈയടുത്താണ് നാട്ടിൽ നിന്ന് അവധികഴിഞ്ഞ് എത്തിയത്. മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !