വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുക്കിലപ്പീടിക കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നിരവധി വീടുകൾക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ മോട്ടർ കഴിഞ്ഞ ദിവസമാണ് തകരാറിലായതായത്.
ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി വീട്ടുകാരാണ് ഇതുമൂലം പ്രയാസത്തിലായത്. മോട്ടർ റിപ്പയറിംഗ് പൂർത്തിയാക്കാൻ ഇനിയും രണ്ട് ദിവസം കൂടി കലതാമസമുണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ ലോറിയിൽ വെളളം എത്തിച്ച് നൽകുകയായിരുന്നു.
ഈ പ്രതിസന്ധി അറിയിച്ചപ്പോൾ ടാങ്ക് ഉപയോഗിക്കാൻ നൽകിയ സീതി കൂവ്വമ്മൽ, സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തിയ മുൻ കൗൺസിലർ യു. മുജീബ് റഹ്മാൻ, വിതരണത്തിന് നേതൃത്വം നൽകിയ യുവാക്കൾ എന്നിവർക്ക് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രത്യേക നന്ദി അറിയിച്ചു.
കേടുപാടുകൾ പരിഹരിച്ച് മോട്ടോർ പുനസ്ഥാപിക്കുന്നത് വരെ വെള്ള വിതരണം തുടരുമെന്നും ആവശ്യമുള്ളവർ അറിയിക്കണമെന്നും കൗൺസിലർ അറിയിച്ചു.
മുജീബ് പനങ്കാവിൽ, പി.പി. നാസർ, ഫസലുറഹ്മാൻ കെ.വി, അനസ് അലി, നിസാർ, ശഫീഖ് കെ.ടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !